വിഷു സ്പെഷ്യൽ ട്രെയിനുകൾ 2026: സമയവും സ്റ്റോപ്പുകളും
വിഷു തിരക്ക് ഒഴിവാക്കാൻ സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ; സമയം, സ്റ്റോപ്പുകൾ, കോച്ചുകൾ എന്നിവയറിയാം.
Remon Geo/ Unsplashവിഷു സ്പെഷ്യൽ ട്രെയിനുകൾ 2026: വിഷു ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്കും തിരികെ പോകുന്നവർക്കുമായി റെയിൽവേ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്‌മൂർ, മംഗളൂരു ജംക്‌ഷൻ, ചെന്നൈ സെൻട്രൽ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നത്. കോട്ടയം വഴി തിരുവനന്തപുരം നോർത്തിലേക്കും കൊല്ലത്തേക്കുമാണ് പ്രധാന സർവീസുകൾ.
Remon Geo/ Unsplashചെന്നൈ എഗ്‌മൂർ – തിരുവനന്തപുരം നോർത്ത് (06115/06116):
ചെന്നൈ എഗ്‌മൂർ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06115) ഏപ്രിൽ 10-ന് രാത്രി 11.55-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.00-ന് തിരുവനന്തപുരം നോർത്തിലെത്തും. മടക്ക ട്രെയിൻ (06116) ഏപ്രിൽ 15-ന് വൈകിട്ട് 3.45-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈയിലെത്തും. ബെംഗളൂരുവിൽ നിന്ന് പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് പോകുന്നവർക്കും ഈ സർവീസുകൾ ഉപകാരപ്പെടും. പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.
മംഗളൂരു ജംക്‌ഷൻ – തിരുവനന്തപുരം നോർത്ത് (06041/06042):
മംഗളൂരു ജംക്‌ഷൻ – തിരുവനന്തപുരം നോർത്ത് (06041) ഏപ്രിൽ 11-ന് വൈകിട്ട് 6.00-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30-ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ (06042) 12-ന് രാവിലെ 8.30-ന് പുറപ്പെട്ട് രാത്രി 8.45-ന് മംഗളൂരുവിലെത്തും. കാസർകോട് മുതൽ കൊല്ലം വരെയുള്ള മിക്ക പ്രധാന സ്റ്റേഷനുകളിലും ഇതിന് സ്റ്റോപ്പുണ്ട്. സെക്കൻഡ് എസി, തേഡ് എസി, സ്ലീപ്പർ, ജനറൽ കോച്ചുകൾ ഈ ട്രെയിനിലുണ്ടാകും.
ചെന്നൈ സെൻട്രൽ – കൊല്ലം (06119/06120):
ചെന്നൈ സെൻട്രൽ – കൊല്ലം (06119) ഏപ്രിൽ 15-ന് ഉച്ചയ്ക്ക് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ (06120) 16-ന് രാവിലെ 10.40-ന് കൊല്ലത്തു നിന്ന് പുറപ്പെടും. കോട്ടയത്തും ചങ്ങനാശേരിയിലും ഇതിന് സ്റ്റോപ്പുണ്ട്.
FAQs
Related Articles
dBengaluru
ബെംഗളൂരു-എറണാകുളം റൂട്ടിലെ 'ഫാസ്റ്റ് ട്രാക്ക്' യാത്ര; 11 മണിക്കൂർ, കുറഞ്ഞ സ്റ്റോപ്പുകൾ; സീറ്റ് ഉറപ്പാക്കാൻ ഈ ട്രെയിൻ
രണ്ട് നഗരങ്ങൾക്കുമിടയിലുള്ള 616 കിലോമീറ്റർ ദൂരം വെറും 11 മണിക്കൂർ 5 മിനിറ്റ് കൊണ്ടാണ് എറണാകുളം-എസ്എംവിടി ബെംഗളൂരു ത്രൈവാര സൂപ്പർഫാസ്റ്റ് ട്രെയിൻ പിന്നിടുന്നത്. വെറും 11 സ്റ്റോപ്പുകൾ മാത്രമാണ് ഈ റൂട്ടിലുള്ളത് എന്നത് യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നു.
Nihar ModiTravel Tips
അവധിക്കാലം ഭൂട്ടാനിൽ! കിടിലൻ സമ്മർ സ്‌പെഷ്യൽ ട്രെയിന്‍ യാത്ര
യാത്രാ പ്ലാനുകളുടെയോ ബുക്കിങ്ങുകളുടെയോ ബുദ്ധിമുട്ടുകളില്ലാതെ, സമാധാനത്തിൽ നോർത്ത് ഈസ്റ്റ് ഇന്ത്യയും ഭൂട്ടാനും ഒക്കെ മതിവരുവോളം കാണുവാനും ആസ്വദിക്കാനുമുള്ള പാക്കേജുകളാണിത്.
Elizabath JosephKerala
കൊടുംചൂടിലും കുളിരും തണുപ്പിക്കുന്ന കാറ്റും.. അറ്റമില്ലാത്ത കാഴ്ചകളിൽ പൊന്നാനിയിലെ തീരവും.. കാണാം കൊടികുത്തിമല
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കൊടികുത്തിമല വെട്ടത്തൂര്‍, താഴെക്കോട് എന്ന പ്രദേശങ്ങളുടെ ഭാഗമാണ്.

